ഇപ്കായ് യുടെ ആദ്യ അന്തർദേശീയ സമ്മേളനം കോയമ്പത്തൂരിൽ നടന്നു,ദേശീയ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
ഇപ്കായ് : ( ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സെറ്റേർഡ് ഇന്ത്യ) യുടെ ആദ്യ ഇന്റർനാഷണൽ കോൺഫറൻസും അഞ്ചാമത് നാഷണൽ കോൺഫറൻസും കോയമ്പത്തൂർ നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളജിൽ വച്ച് നടന്നു, നെഹ്റു കോളേജ് എം.എസ്സ്. ഡബ്ളിയു ഡിപ്പാർട്ടുമെന്റുമായി ചേർന്നാണ് കോൺഫറൻസുകൾ നടത്തിയത്. ഇപ്കായ് യുടെ ഇന്റർ നാഷണൽ പാർട്ടണർഷിപ്പ് ഓർഗനൈസേഷൻ ആയ യു.കെയിലെ ഡയമെൻഷൻസ് എന്ന സംഘടനയിൽ നിന്നുള്ള ലിസ് വിൽസൻ ആണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. യു.കെയിൽ നിന്നുള്ള
ജാക്സൻ ബാർഡൽ,ലിസ് വിൽസൻ, പോൾ ഹോർലി, ജയിംസ് ഓസ്ടെൻ, അലൻ ബൽകർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതോടൊപ്പം ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ, ഐ.സി.എം.എസ്സ് കോളേജ്, മണർകാട് കോട്ടയം എന്നിവിടങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോൺഫറൻസിനോട് അനുബന്ധിച്ച് ഇപ്കായ് യുടെ 2018 വർഷത്തെ അവാർഡുകളും വിതരണം ചെയ്തു. നാല് ദേശീയ അവാർഡുകളും പത്ത് സംസ്ഥാന അവാർഡുകളുമാണ് വിതരണം ചെയ്തത്.
*ദേശീയ അവാർഡുകൾ*
മികച്ച മാനസികാരോഗ്യ പ്രൊഫഷണൽ -ഡോ. സി.ടി. സുധീർ കുമാർ, മികച്ച പ്രിൻസിപ്പാൾ-ഫാ. മാത്യു വർഗ്ഗീസ് കരീത്തറ(ചാവറ സ്കൂൾ, പാല), മികച്ച പരിശീലകൻ – ഡോ. നിജോയ് പി ജോസ് (സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പാല), മികച്ച സോഷ്യൽ വർക്കർ – ജയിസൽ കെ.പി (മൽസ്യത്തൊഴിലാളിയായ ഹീറോ)
*സ്റ്റേറ്റ് അവാർഡുകൾ*
മികച്ച വിദ്യാഭ്യാസ വിദഗ്ധ – പ്രൊഫ. ഇന്ദു വിഷ്ണു (ഡി.ബി.കോളേജ്, തലയോലപറമ്പ്) മികച്ച സാമൂഹിക പ്രതിബന്ധതയുള്ള അദ്ധ്യാപകൻ-സുനിൽ പി.പി (എം.സി.വി.എച്ച്.എസ് സ്കൂൾ ആർപ്പൂക്കര), മികച്ച സാമൂഹിക പ്രതിബന്ധതയുള്ള അദ്ധ്യാപിക – ഷൈലജ ദിലീപ് (ഹെഡ്മിസ്ട്രസ്സ് വ്യാസ വിദ്യാനികേതൻ, പെരുമ്പാവൂർ)മികച്ച സോഷ്യൽ വർക്കർ -സൈലേഷ് വി.പി ( ഏറ്റുമാനൂർ) വളർന്നുവരുന്ന കലാപ്രതിഭ-മാസ്റ്റർ അദ്വൈത് അനിൽ ( ആലപ്പുഴ).
കോയമ്പത്തൂരിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഫാ.ഗൈൽസ് വെളിയാന, ശ്രീ ശങ്കരനാരായൻ എന്നിവരും മികച്ച സാമൂഹിക സേവനത്തിനുള്ള അവാർഡുകൾ കരസ്ഥമാക്കി.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ മാനിച്ച് ഇപ്കായ് അംഗങ്ങൾക്ക് നൽകി വരാരുള്ള
ഏറ്റവും സജീവ ഇപ്കായ് ലൈഫ് മെമ്പർ അവാർഡ് ജെയിംസ് മോഹനും,മികച്ച ഇപ്കായ് ചാപ്റ്റർ അവാർഡ്
മുവാറ്റുപുഴ ചാപ്റ്ററിനും
മികച്ച ഇപ്കായ് ചാപ്റ്റർ കോർഡിനേറ്റർ അവാർഡ് ജോസഫ് ജോണും(മുവാറ്റുപുഴ ചാപ്റ്റർ)
കരസ്ഥമാക്കി.
കോൺഫറൻസിൽ ഇപ്കായ് യുടെ ജേർണൽ ലിസ് വിൽസന് ശ്രീദേവി രാജീവും ഐബി തോമസും ചേർന്ന് കൈമാറി പ്രകാശനം ചെയ്തു. ദേശീയ അവാർഡ് കരസ്ഥമാക്കിയ ഡോ.നിജോയ് പി ജോസ് ആണ് ജേർണൽ എഡിറ്റർ.
പ്രസ്തുത ചടങ്ങിൽ നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.ബി.അനുരുദ്ധൻ, സി.ഇ.ഒ ഡോ.പി. കൃഷ്ണകുമാർ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. തനൂജ തോമസ്, ഇപ്കായ് ഡയറക്ടർ പ്രൊഫ.മാത്യു കണമല, നാഷണൽ കോർഡിനേറ്റർ അനീഷ് മോഹൻ, ട്രെയിനിംഗ് ടീം ഹെഡ് അഭിലാഷ് ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി സുധീർ പി.എ എന്നിവർ പ്രസംഗിച്ചു.
ഇന്റർനാഷണൽ പി.സി.എ (PCA)
ഇ-ലേണിംഗ് കോഴ്സ് പൂർത്തിയാക്കിയ ജയകുമാർ പി.വി, ശോഭന ടി.ബി, ആനീസ് കെ എം. ദേവപ്രിയ, അഡ്വ. മിനി,രഞ്ജിനി മോൾ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ പോൾ ഹോർലി, ജാക്സൻ ബാർഡൽ (ഡയമെൻഷൻസ്, യുകെ) എന്നിവർ ചേർന്ന് വിതരണം ചെയ്തു.
കോൺഫറൻസിൽ പുതിയ
20 പേർക്ക് ഇപ്കായ് ലൈഫ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.
ഇപ്കായ് അഡ്മിനിസ്ട്രേറ്റർ ജി.ഉദയൻ, ഓഫീസ് മാനേജർ ആതിര ജയൻ,
ലൈഫ് മെമ്പേഴ്സ്, ഫാമിലി മെമ്പേഴ്സ്, എറണാകുളം രാജഗിരി, ബാംഗ്ലൂർ ക്രൈസ്റ്റ്, പൊള്ളാച്ചി എം.ജി.എം , കോട്ടയം ഐ.സി.എം.എസ്സ് തുടങ്ങിയ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നും 150 വ്യക്തികൾ കോൺഫറൻസുകളിൽ പങ്കെടുത്തു.