
പണ്ട് കാലത്ത് പ്രായമായവരിലാണ് കൂടുതലായി നര കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാൻ തുടങ്ങി. ഇത് മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക.
ചില സമയങ്ങളിൽ നര വർദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. നരച്ച മുടിക്ക് പ്രകൃതിദത്തമായി തന്നെ നമുക്ക് പരിഹാരം കാണാം. മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ ഒരു പ്രകൃതിദത്ത ഹെയർ ഡെെ നോക്കിയാലോ?.
നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡെെയാണ് ഇത്. 100ശതമാനവും ഇത് പ്രകൃതിദത്തമാണ്.ആവശ്യമായ സാധനങ്ങൾ
മഞ്ഞൾപ്പൊടി,തേയിലപ്പൊടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധംആദ്യം ഒരു ചീനച്ചട്ടിയിൽ രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക. അതിലേക്ക് അതേ അളവ് തേയിലപ്പൊടിയും ചേർത്ത് ചൂടാക്കണം. രണ്ടും നല്ല കറുത്ത നിറം ആകുമ്പോൾ തീയണച്ച് അടച്ച് തണുക്കാൻ വയ്ക്കണം. തണുത്തശേഷം മിക്സിയിലിട്ട് നല്ലപോലെ പൊടിച്ച് എടുക്കുക (തരിയില്ലാതെ വേണം പൊടിച്ചെടുക്കാൻ). ശേഷം ഈ പൊടിയിൽ നിന്ന് ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണ കൂടെ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി നരച്ച മുടിയിൽ തേച്ച് പിടിപ്പിക്കുക.
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കരുത്.