
കോഴിക്കോട് : ആശുപത്രിയിൽ മകളെ കണ്ടു മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു.
കാപ്പാട് അൽ അലിഫ് സ്കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10ന് ചേവരമ്പലം ബൈപ്പാസിലാണ് അപകടം.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മകളെ സന്ദർശിച്ചു തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ ചേവരമ്പലം ബൈപ്പാസിലേക്ക് കയറുമ്പോൾ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ നിസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കാപ്പാട് മാട്ടുമ്മൽ അബ്ദുൽ ഖാദറിന്റെയും ആയിഷുവിന്റെയും ഏക മകനാണ്. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അപകടം നടക്കുമ്പോൾ ഭാര്യയും മൂന്നു മക്കളും മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു.
ഭാര്യ: അനൂറ കൊയിലാണ്ടി.
മക്കൾ: ആയിഷ നാദറ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിനി), നൂഹ സല്ല, ഐൻ അൽ സബ. സഹോദരി: സുഹറാബി.