
കോട്ടയം: മഴരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ദിവസവും രോഗികളുടെ എണ്ണം കൂടുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്താന്‍ നടപടിയില്ല.
ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ 1464 ഒഴിവുകളാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ആശുപത്രികളിലുള്ളത്. റേഡിയോഗ്രാഫര്‍, ബ്ലഡ്ബാങ്ക് ടെക്നീഷ്യന്, ദന്തല്‍ മെക്കാനിക്ക്, ദന്തല്‍ ഹൈജീനിസ്റ്റ്, ലാബ് ടെക്നീഷ്യന്, ഇ.സി.ജി ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളില്‍ ഇനിയും നിയമനം നടത്താറുണ്ട്. പല ആശുപത്രികളിലും വിരലിലെണ്ണാവുന്ന ജീവനക്കാര്‍മാത്രമാണ് ഇപ്പോള്‍ ഉള്ളത്.
നേഴ്സസ് രോഗി അനുപാതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിന് അനുപാതമായി ഇതുവരെയും നേഴ്സുമാരെ ഒരു ആശുപത്രിയിലും നിയമിച്ചിട്ടില്ല. സംസ്ഥാനത്തെ പ്രാഥമിക ആശുപത്രികള്‍ ഉള്‍പ്പെടെ 653 സ്റ്റാഫ് നേഴ്സുമാരുടെ തസ്തികകളില്‍ ഇനിയും ആളെത്തിയിട്ടില്ല. 67 ഹെഡ് നേഴ്സുമാരുടെ ഒഴിവാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ്21 ല്‍ നാലുപേരുടെയും ഗ്രേഡ്1 ല്‍ 40 ജീവനക്കാരുടെയും കുറവുണ്ട്.
മെഡിക്കല്‍ കോളേജുകളുടെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഒഴിവുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ആശുപത്രികളിലെ തിരക്ക് ഏറുമ്പോള്‍ ജീവനക്കാരുടെ അഭാവം ആശുപത്രി പ്രവര്‍ത്തനവും താറുമാറാക്കി. പലയിടത്തും രോഗികളും ജീവനക്കാരുമായുള്ള സംഘര്‍ഷവും പതിവാണ്. അതേസമയം, ജീവനക്കാരുടെ കുറവ് നികത്താനായി ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. നേരിട്ടുള്ള നിയമനത്തിനായി നിലവിലെ ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് നികത്താന്‍ സര്‍ക്കാരിന് ആയിട്ടില്ല. പലപ്പോഴും സ്ഥിര നിയമനം നടത്തി പരിഹാരം കാണാതെ കരാര്‍ നിയമനം നടത്തി താത്കാലിക പരിഹാരം കാണുകയാണ് ആരോഗ്യവകുപ്പെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
തസ്തികയും ഒഴിവും
റേഡിയോഗ്രാഫര്‍ 34
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്13
ഒപ്റ്റോമെട്രിസ്റ്റ്18
ദന്തല്‍ മെക്കാനിക്ക്25
ദന്തല്‍ ഹൈജീനിസ്റ്റ്14
ലാബ് ടെക്നീഷ്യന്102
ഇ.സി.ജി6
ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍1
സ്റ്റോര്‍ സൂപ്രണ്ട്9
അസി. സര്ജ്ജന്190
സിവില്‍ സര്ജ്ജന്39
കണ്‍സള്‍ട്ടന്റ്249

Whatsapp Group 1 | Whatsapp Group 2 |Telegram Group