play-sharp-fill
അക്രമ രാഷ്ട്രീയത്തിനും അഴിമതിയ്ക്കും എതിരെ സ്ത്രീകൾ പ്രതികരിക്കും:  ചമൻ ഫർസാന

അക്രമ രാഷ്ട്രീയത്തിനും അഴിമതിയ്ക്കും എതിരെ സ്ത്രീകൾ പ്രതികരിക്കും: ചമൻ ഫർസാന

സ്വന്തം ലേഖകൻ

കോട്ടയം: അക്രമരാഷ്ട്രീയത്തിനും അഴിമതിയ്ക്കും എതിരെ സ്ത്രീജനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതികരിയ്ക്കുമെന്ന് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ചമൻ ഫർസാന പ്രസ്താവിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി റോസമ്മ ചാക്കോ നഗറിൽ (കോട്ടയം മാലി ഓഡിറ്റോറിയം) സംഘടിപ്പിച്ച സംസ്ഥാന തല ദ്വിദിന പരിശീലന പരിപാടിയായ സിതാരെയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ചമൻ ഫർസാന.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി. സി ജനറൽ സെക്രട്ടറി വത്സല പ്രസന്നകുമാർ,
മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സുധാകുര്യൻ, ആശാ സനൽ, സൗമിനി ജെയിൻ, രാജലക്ഷ്മി ടീച്ചർ, ലീലമ്മ ജോസ്,യൂ.വാഹിദ, മോളി ലൂയിസ്, ഡോ.ശോഭാ സലിമോൻ, ശ്രീകുമാരി, ഡോ.പി.ആർ.സോന തുടങ്ങിയവർ പ്രസംഗിച്ചു. “കൊലക്കത്തിക്കെതിരെ പെൺ മനസ്സ്, ഓരോ വോട്ടും യൂ.ഡി.എഫിന് ” എന്ന മുദ്രാവാക്യവുമായി യു.ഡി.എഫിന്റെ വിജയത്തിനു വേണ്ടി രംഗത്തിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുള്ള പരിശീലന പരിപാടിയിൽ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, നിർവ്വാഹക സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് 140 നിയോജക മണ്ഡലം പ്രസിഡന്റുമാർ പങ്കെടുക്കുന്ന പരിശീലന പരിപാടി വൈകുന്നേരം 5 ന് സമാപിക്കും.