ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ എം. എൽ. എ ഫണ്ട് അനുവദിക്കും; 30ന് ഉദ്യോഗസ്ഥരുടെ യോഗം – തിരുവഞ്ചൂർ രാധാക്യഷ്ണൻ

ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ എം. എൽ. എ ഫണ്ട് അനുവദിക്കും; 30ന് ഉദ്യോഗസ്ഥരുടെ യോഗം – തിരുവഞ്ചൂർ രാധാക്യഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: കയ്യേറ്റത്തെ തുടർന്ന് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ. ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഓട നവീകരണത്തേക്കുറിച്ച് ആലോചിക്കുന്നതിനായി മെയ് 30ന് 11 മണിക്ക് കള്ട്രറ്റിൽ ബന്ധപ്പെട്ട വകുപ്പ് അധിക്യതരുടെ യോഗം വിളിച്ച് ചേർക്കും. നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ വന്നടിയുന്ന ഈ ഓടയുടെ ഒഴുക്ക് നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭ നവീകരണ ജോലികൾ ആരംഭിച്ചത്. കയ്യേറ്റക്കാർ് കെട്ടിടാവഷ്ടങ്ങളും, മാലിന്യങ്ങളും മറ്റും ഇട്ട്്് ഓട മുടുകയായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഓടകൾ ഇത്തരത്തിൽ കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട്. ശാസ്ത്രി റോഡിലെ ഈ ഓട നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റും നഗരസഭ അധിക്യതർ എം. എൽ. എയ്ക്ക് കൈമാറിയിടിടുണ്ട്. ഈ സാഹചര്യത്തിൽ നഗരത്തിലെ എല്ലാ ഓടകളും പരിശോധിച്ച് കയ്യേറ്റം ഒഴിപ്പിച്ച് ഒഴുക്കു സുഗമമാക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. ഈ ഓടയിൽ വീഴുന്ന കക്കൂസ് മാലിന്യം അടക്കം ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലാണ്. ഇത് ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്.