
ലോക് സഭാ തിരഞ്ഞെടുപ്പ്, അങ്കത്തട്ടിലേക്കു സോളാർ വിവാദ നായിക സരിത.എസ്.നായരും
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ കച്ചമുറുക്കി സരിത എസ് നായർ മത്സര രംഗത്തേക്ക്.
നാമനിര്‍ദ്ദേശ പത്രിക വാങ്ങാന്‍ എറണാകുളം കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് തട്ടിപ്പുകാരി എന്ന് പറഞ്ഞാണ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുന്നത്. താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആറില്‍ പേര് ചേര്‍ക്കപ്പെട്ട ആളുകള്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇത്തരം നടപടികളെ ചോദ്യം ചെയ്യുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും, അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത പറഞ്ഞു
ജനപ്രതിനിധിയാകാന്‍ അവര്‍ക്ക് വെള്ള ഷര്‍ട്ടിന്റേയും വെള്ള മുണ്ടിന്റേയും മേലാപ്പ് മാത്രം മതി. താന്‍ ഒരു പാര്‍ട്ടിയുടേയും അടിസ്ഥാനത്തിലല്ല മത്സരിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം ആളുകള്‍ക്കെതിരെ പൊരുതി കൊണ്ടിരിക്കുകയാണെന്നും സരിത പറഞ്ഞു.