play-sharp-fill
മോഹൻലാൽ ഫാൻസിനു മുന്നിൽ ബിജെപി മുട്ടുമടക്കി; ഒടിയനെ തടയില്ല;  ഫാൻസിന്റെ പൊങ്കാല ഫലം കണ്ടു; കോട്ടയത്തെ എല്ലാ തീയറ്ററിലും വെള്ളിയാഴ്ച ഒടിയൻ വേട്ടയ്ക്കിറങ്ങും

മോഹൻലാൽ ഫാൻസിനു മുന്നിൽ ബിജെപി മുട്ടുമടക്കി; ഒടിയനെ തടയില്ല; ഫാൻസിന്റെ പൊങ്കാല ഫലം കണ്ടു; കോട്ടയത്തെ എല്ലാ തീയറ്ററിലും വെള്ളിയാഴ്ച ഒടിയൻ വേട്ടയ്ക്കിറങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ഹർത്താൽ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മോഹൻലാൽ ഫാൻസ് നടത്തിയ പൊങ്കാല ഫലം കണ്ടു. കോട്ടയം ജില്ലയിൽ ഒടിയന്റെ റിലീസ് മുടങ്ങില്ല. എല്ലാ തീയറ്ററിലും ഒടിയനിറങ്ങും. പുലർച്ചെ അഞ്ചര മുതൽ തന്നെ തീയറ്ററുകളിൽ ഒടിയൻ വേട്ട തുടങ്ങുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനകൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധത്തെ തുടർന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിലേയ്ക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി ഓടിക്കയറിയ മുട്ടട സ്വദേശി വേണുഗോപാലൻ മരിച്ചിരുന്നു. ഇതേ തുടർന്നാണ് ബിജെപി വൈകുന്നേരത്തോടെ ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ, ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ അതിരൂക്ഷമായ ആക്രമണമാണ് ബിജെപിയ്‌ക്കെതിരെ മോഹൻലാൽ ഫാൻസ് നടത്തിയത്. പേജിൽ അതിരൂക്ഷമായ പൊങ്കാല തുടങ്ങിയതോടെയാണ് സിനിമ റിലീസ് തടയില്ലെന്ന് ബിജെപി നേതൃത്വം രഹസ്യമായി ധാരണയിൽ എത്തിയത്. റിലീസ് നടത്താൻ രഹസ്യമായി ഒടിയന്റെ നിർമ്മാതാക്കളും വിതരണക്കാരുായി ബിജെപി നേതാക്കൾ ധാരണയിലും എത്തിയിട്ടുണ്ട്.
ഇതേ തുടർന്ന് കോട്ടയം ജില്ലയിലെ എല്ലാ തീയറ്ററുകളിലും ഒടിയൻ റിലീസ് ചെയ്യുന്നതിനാണ് തീരുമാനം. കോട്ടയം നഗരത്തിൽ അനന്ദ് തീയറ്റർ, അഭിലാഷ്, ആഷ, അനശ്വര, ചങ്ങനാശേരി അഭിനയ, അനു തീയറ്ററുകളിലാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. പുലർച്ചെ അഞ്ചര മുതൽ തന്നെ ഒടിയന്റെ ആദ്യ ഫാൻസ് ഷോ ആരംഭിക്കും. ഒരു ഷോയും മാറ്റി വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് നിർമ്മാതാക്കളും വിതരണകക്കാരും പറയുന്നത്. എല്ലാ ഷോയ്ക്കും ടിക്കറ്റ് നേരത്തെ തന്നെ ബുക്കിംഗാണ്. ഫാൻസ് ഷോ മുതൽ തന്നെ നൂറുകണക്കിന് ആരാധകർ തീയറ്ററിലേയ്ക്ക് ഒഴുകിയെത്തും.
ജില്ലയിൽ മുണ്ടക്കയത്ത് രണ്ട് തീയറ്ററിലും, തലയോലപ്പറമ്പിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.