മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് പത്മജ

മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് പത്മജ

തിരുവനന്തപുരം : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. ഓരോ ദിവസവും നേതാക്കന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ പത്മജ വേണുഗോപാലും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കന്മാര്‍ സംയമനം പാലിക്കണമെന്നാണ് അവരുടെ അഭിപ്രായം.
പാര്‍ട്ടി വേദിയില്‍ പറഞ്ഞ് തീര്‍ക്കേണ്ടത് പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്നും പത്മജ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ നേതാക്കളുടെ ഇടപെടലില്‍ നിയന്ത്രണം വേണമെന്നും പത്മജ വ്യക്തമാക്കി.
അതേസമയം സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കും. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നതാണ് സുധീരനെതിരായ ആരോപണം. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.