പീഡനക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായം; പൊലീസുകാരിയെ സ്ഥലംമാറ്റി

പീഡനക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായം; പൊലീസുകാരിയെ സ്ഥലംമാറ്റി

സ്വന്തം ലേഖകൻ

തൃശൂർ: മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ വഴിവിട്ട് സഹായിച്ച വനിതാ പൊലീസ് ഓഫീസർ അഫ്സത്തിനെ സ്ഥലംമാറ്റി. പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി പ്രതികൾക്ക് ചോർത്തി കൊടുത്തത് കണ്ടെത്തിയതിനെ തുടർന്നാണ് വനിതാ പോലീസ് അഫ്‌സത്തിനെ തേഞ്ഞിപ്പലത്തേക്ക് തൃശൂർ റേഞ്ച് ഐ.ജി സ്ഥലംമാറ്റിയത്. അരീക്കോട് ലൈംഗിക അതിക്രമത്തിന് ഇരയായത് പന്ത്രണ്ടും പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളാണ്. ഇതിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭർത്താവും അയൽവാസിയായ ഹാരിസ് എന്നയാളും ചേർന്നായിരുന്നു.