play-sharp-fill
പാലാ സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണ് മരിച്ചു

പാലാ സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ

പാലാ: സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണു മരിച്ചു. പാലാ സ്വദേശി സതീശൻ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണ സതീശനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലാ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഏപ്രിലിലാണ് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു മാസമായി ഇയാൾ സബ് ജയിലിൽ റിമാൻഡിലാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.