സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിന് ഉത്സവത്തിന്റെ ആഘോഷരാവുകൾക്ക് തുടക്കമിട്ട് തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് വെള്ളിയാഴ്ച നടക്കും. രാത്രി 7 ന് തന്ത്രി താഴ്മണ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 23 നാണ് പ്രസിദ്ധമായ തിരുനക്കര പകൽപ്പൂരം. ഉത്സവത്തിന്റെ ഭാഗമായുള്ള വാണിജ്യ വിപണന മേളയ്ക്കും തുടക്കമായി. ഇവിടെ തൊട്ടിലാട്ടവും, മറ്റ് കളിക്കോപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
16 ന് രാവിലെ ഏഴിന് ശ്രീബലി എഴുന്നള്‌ലിപ്പ്, ഉച്ചകഴിഞ്ഞ് 2 ന് ഉത്സവബലി ദർശനം, രാത്രി 7 ന് സംഗീതക്കച്ചേരി, 8 ന് സംഗീത സസ്, 9.30 ന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന കഥകളി. 17 ന് രാവിലെ 7 ന് ശ്രീബലി, 2 ന് ഉത്സവബലി ദർശനം, 6 ന് ദീപാരാധന, ദീപക്കാഴ്ച്ച, രാത്രി 7 ന് സംഗീതസദസ്, 10 ന് കഥകളി : കർണശപഥം. 18 ന് രാവിലെ 4 ന് വിശേഷാൽ പൂജകൾ, 7 ന് ശ്രീബലി, 2 ന് ഉത്സവബലി ദർശനം, രാത്രി 7.30 ന് വീണക്കച്ചേരി, 8.30 ന് സംഗീതസദസ്, 9 ന് വിളക്ക് എഴുന്നള്ളിപ്പ്, 10 ന് കഥകളി : കുചേലവൃത്തം, ദുര്യോധന വധം.
19 ന് രാവിലെ 6 ന് കാഴ്ച ശ്രീബലി, വേല സേവ, 10.30 ന് ആനയൂട്ട്, രാത്രി 9.30 ന് വിളക്ക് എഴുന്നള്ളിപ്പ്,. 20 ന് രാവിലെ 7 ന് ശ്രീബലി, ഉച്ചകഴിഞ്ഞ് 2 ന് ഉത്സവബലി ദർശനം, 9.30 ന് വിളക്ക് എഴുന്നള്ളിപ്പ്. 21 ന് വൈകിട്ട് 3 ന് സംഗീത സദസ്, 6 ന് ദീപാരാധന. 22 ന് വൈകിട്ട് 6 ന് ദേശവിളക്ക്, 11ന് വലിയവിളക്ക്. 23 ന് രാവിലെ 11.30 ന് ആറാട്ട് സദ്യ കറിക്കുവെട്ട്, 3 ന് ഉത്സവലി ദർശനം, 4 ന് പൂരം സമാരംഭം. പുലർച്ചെ 1 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24 ന് രാവിലെ 9 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ടുസദ്യ, വൈകിട്ട് 6 ന് ആറാട്ട് , രാത്രി 9 ന് സംഗീത സദസ്, പുലർച്ചെ 2 ന് ആറാട്ട് എതിരേല്പ് , 5 ന് കൊടിയിറക്ക്, കൊടിക്കീഴിൽ കാണിക്ക.