ചിലര്‍ എന്നെയും എന്റെ കുടുംബത്തെയും അപമാനിക്കുന്നു, ചിലര്‍ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു : നരേന്ദ്ര മോദി

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

പ്രതിപക്ഷത്തിന്റെ തന്നോടുള്ള ശത്രുത പുതിയതലങ്ങളിൽ എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് മോദിയെ കൂടുതൽ അപമാനിക്കുകയെന്നാണ് അവർക്കിടയിലെ മത്സരമെന്നും ചിലർ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിച്ചത്.ചിലർ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു. മറ്റുചിലർ തന്റെ ജാതിയെയാണ് അധിക്ഷേപിക്കുന്നത്. ഇപ്പോൾ ഒരു കോൺഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് വരെ സംസാരിച്ചു. എന്നാൽ ഇതൊന്നും എന്നെ അലട്ടുന്നില്ല. കാരണം എന്റെ ജോലികൾ ചെയ്യാനാണ് ഞാൻ ഇവിടെനിൽക്കുന്നത് പ്രധാനമന്ത്രി പറഞ്ഞു.വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാഞ്ചീപുരത്ത് എത്തിയത്. പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച അദ്ദേഹം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേര് നൽകുമെന്നും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽനിന്നും തിരിച്ചും സർവ്വീസ് നടത്തുന്ന വിമാനങ്ങളിലെ അറിയിപ്പുകൾ തമിഴ് ഭാഷയിലാക്കുന്നത് പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.