കേരള നിയമസഭയുടെ പതിന്നാലാം സമ്മേളനത്തിന് തുടക്കം.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിന്നാലാം കേരളനിയമസഭയുടെ പതിന്നാലാം സമ്മേളനത്തിന് തുടക്കം. മലയാളത്തിൽ പ്രസംഗം ആരംഭിച്ച ഗവർണർ പി.സദാശിവം നയപ്രഖ്യാപനപ്രസംഗം നടത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ഒൻപത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയചർച്ചയ്ക്കും ബജറ്റിലുള്ള പൊതുചർച്ചയ്ക്കും മൂന്നു ദിവസം വീതം മാറ്റി വച്ചിട്ടുണ്ട്. സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും. പ്രളയത്തിനു ശേഷമുള്ള സർക്കാരിന്റെ ആദ്യനയപ്രഖ്യാപനവും ബജറ്റുമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
Third Eye News Live
0