കുമാര സ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി; കര്‍ണാടകയുടെ സാമ്പത്തിക ആരോഗ്യമാണ് പ്രധാനമെന്ന് കുമാരസ്വാമി
ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെയിറക്കി മുഖ്യമന്ത്രി കസേരയിലെത്തിയ കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി. എന്നാല്‍ തന്റെ ആരോഗ്യത്തേക്കാള്‍ വലുത് കര്‍ണ്ണാകടയുടെ സാമ്പത്തിക ആരോഗ്യമാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. അതിനുള്ള സഹായമാണ് മോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി തുറന്നടിച്ചു.
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വന്തം വസതിയില്‍ വെച്ച് യോഗയും വ്യായാമവും ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു.
ആരോഗ്യം സംരക്ഷിക്കുന്നതിനായി താന്‍ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളാണ് മോദി വിശദീകരിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡായിരുന്നു ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഈ ചലഞ്ചിന് തുടക്കമിട്ടത്. അതേറ്റെടുത്ത കോഹ്‌ലി പ്രധാന മന്ത്രിയെ ചലഞ്ച് ചെയ്യുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ മാണിക ബത്രിയെയാണ് മോദി രണ്ടാമതായി ചലഞ്ചിന് ക്ഷണിച്ചത്.