കട്ടിപ്പാറയില്‍ ഉരുള്‍ പൊട്ടല്‍: മരണം നാലായി

കട്ടിപ്പാറയില്‍ ഉരുള്‍ പൊട്ടല്‍: മരണം നാലായി

Spread the love

താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ ഒലിച്ചു പോയി.

കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്റെ മക്കളായ ദില്‍ന(9)യും സഹോദരനുമാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ് ഇത് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും പോലീസും അഗ്‌നിശമനസേന ഉദ്യോഗസ്ഥരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. 48 അംഗ കേന്ദ്ര ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

Tags :