ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്.
അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ടീസറില്‍ ലാലേട്ടന് പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയാണ്.

ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published.