എട്ടാം ക്ലാസില്‍ ഫിസിക്‌സിന് മൂന്ന് മാര്‍ക്ക്: ഒടുവില്‍ അതേ വിഷയത്തില്‍ ഡോക്ടറേറ്റ്.കൃഷ്ണകുമാര്‍ പുലിയാണ്

എട്ടാം ക്ലാസില്‍ ഫിസിക്‌സിന് മൂന്ന് മാര്‍ക്ക്: ഒടുവില്‍ അതേ വിഷയത്തില്‍ ഡോക്ടറേറ്റ്.കൃഷ്ണകുമാര്‍ പുലിയാണ്

കൊച്ചി: എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ ഫിസിക്‌സിന് എട്ടുതലയില്‍ പൊട്ടിയിരുന്നു. അന്ന് ലഭിച്ചത് അമ്പതില്‍ വെറും മൂന്ന് മാര്‍ക്ക്. എല്ലാവരും പരിഹസിച്ചെങ്കിലും കൃഷ്മകുമാര്‍ തളര്‍ന്നില്ല. തന്നെ നാണം കെടുത്തിയ വിഷയത്തോടുള്ള മത്സരമായിരുന്നു പിന്നീട്. ഒടുവില്‍ കൃഷ്ണകുമാറിന് മുമ്പില്‍ ഫിസിക്‌സ് തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തോല്‍പ്പിച്ച വിഷയത്തിന് മേല്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ കൃഷണ്കുമാര്‍ നേടിയത് ഡോക്ടറേറ്റ്.
ജീവിതത്തിലെ ചെറിയ പരാജയങ്ങളില്‍ മാനസികമായി തളര്‍ന്ന് ആത്മഹത്യാ വക്കിലേയ്ക്ക് എത്തിപ്പെടുന്ന തലമുറയ്ക്ക് മാതൃകയായി കൃഷ്ണകുമാര്‍ സിപി എന്ന യുവാവ്. ഏറെ ത്രില്ലടിപ്പിച്ച വിജയത്തെക്കുറിച്ച് കൃഷ്ണകുമാര്‍ സിപി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കുട്ടിയായിരിക്കുമ്പേള്‍ ഫിസിക്‌സിന് മൂന്നു മാര്‍ക്ക് ലഭിച്ച ഉത്തരക്കടലാസിന്റെ ചിത്രം ഉള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചെറിയ ചെറിയ പരാജയങ്ങളില്‍ തളരരുതെന്നും നിങ്ങളുടെ ഭാവി നിര്‍ണയിക്കാന്‍ ഒരു പരീക്ഷകൊണ്ടു കഴിയില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം ഒരിക്കലും ഒന്നിന്റെയും അളവ് കോലല്ല. നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം ആണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഒന്നാം ക്ലാസ് മുതല്‍ പഠിക്ക് പഠിക്കെന്നു പറഞ്ഞ് കുട്ടികളുടെ ബാല്യത്തെ പാഠപുസ്തകങ്ങളില്‍ തളച്ചിടുന്ന മാതാപിക്കള്‍ക്കും ഒരു താക്കീതാണ് ഈ പിഎച്ച്ഡിക്കാരന്റെ കുറിപ്പ്.

Tags :