
മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുതിർന്ന നേതാവ് എം. കെ. മുനീർ ഇത്തവണ മത്സര പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
പി. കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വേങ്ങരയിൽ കെ. എം. ഷാജി മത്സരിക്കും. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
കൂത്തുപറമ്പിൽ ജയന്തി രാജൻ, കുന്നമംഗലത്ത് റസാക്ക് മാസ്റ്റർ, മഞ്ചേരിയിൽ റഹ്മത്തുള്ള എന്നിവരാണ് സ്ഥാനാർത്ഥികൾ. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ സഹോദരൻ അൻവർ നഹ മത്സരിക്കും. തിരുവമ്പാടിയിൽ മാറ്റമില്ലാതെ സി. കെ. കാസിം തന്നെയാണ് സ്ഥാനാർത്ഥി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള, മഞ്ചേശ്വരത്ത് എ. കെ. എം. അഷറഫ്, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരിയിൽ വി. ഇ. അബ്ദുല്‍ ഗഫൂർ എന്നിവരും മത്സരരംഗത്തുണ്ട്.



