ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 17 മരണം

ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 17 മരണം

ലക്‌നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും ഉത്തര്‍പ്രദേശിലെ ഫറുഖാബാദിലേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകത്തില്‍പ്പെട്ടത്. ഏകദേശം 80 മുതല്‍ 90 പേര്‍ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഡ്രൈവറിന്റെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ് നിറുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവര്‍ അനുസരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.