ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല. റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആദ്യാവസാനം വരെ ആവേശകരമായ കളിയാകും ഇന്ന് നടക്കുക.
കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും കളത്തിലെ വേഗതാരം ക്രിസ്റ്റിയാനോയിലേക്കാകുമെന്നതില്‍ സംശയമില്ല. ഇത്തവണ എന്ത് മാജിക്കാണ് റെണാള്‍ഡോ നടത്തുകയെന്ന് കാണാനുള്ള ആവേശത്തിലാണ് മലയാളക്കരയിലെ റൊണാള്‍ഡോ ആരാധകരും.
മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടമ്പോള്‍ ആവേശകരമായ മത്സരമാണ് ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകം പ്രതീക്ഷിക്കുന്നത്. മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30നു ആണ് തുടങ്ങുക.

പോര്‍ച്ചുഗല്‍ സ്‌പെയിനിനെതിരെ ഇറങ്ങുമ്പോള്‍ ഒരുപക്ഷെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് നേടാനുള്ള അവസാന അവസരമാവും ഇത്. പരിചയ സമ്ബന്നതയുള്ള ടീമുമായാണ് ഫെര്‍ണാണ്ടോ സാന്റോസ് റഷ്യയില്‍ എത്തിയിരിക്കുന്നത്. റൊണാള്‍ഡോക്ക് പുറമെ പെപെ, ബ്രൂണോ ആല്‍വേസ്, ജോസേ ഫോണ്ടെ എന്നിവര്‍ ടീമിന്റെ കരുത്തകും.

ലോകകപ് തുടങ്ങുന്നതിന് മുന്‍പ് പരിശീലകനെ മാറ്റേണ്ടി വന്നത് സ്‌പെയ്‌നിനു തിരിച്ചടിയാണ്. പരിചയ സമ്ബന്നതയുള്ള ടീമില്‍ തന്നെയാവും കോച്ച് ഫെര്‍ണാണ്ടോ ഹെറോ വിശ്വാസം അര്‍പ്പിക്കുക. രണ്ടാം തവണ മാത്രമാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ ശക്തികളായ പോര്‍ച്ചുഗലും സ്‌പെയിനും ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group