
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക്
ന്യൂദല്‍ഹി: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറി. കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
കേരള അതിർത്തിക്കടുത്തുള്ള ബെല്ലറയിൽ നിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയവരാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടറയെ കൊലപ്പെടുത്തിയത്. 29 കാരനായ സക്കീർ, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് ഇവർ എത്തിയത്.
Third Eye News K
0