ഭാര്യയെ ശല്ല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു; കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍; പ്രതി അറസറ്റിൽ

Spread the love

തൃശൂര്‍: ഭാര്യയെ ശല്ല്യം ചെയ്തെന്നാരോപിച്ച് ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് യുവാവിനെ കുത്തികൊന്നു. മുരിങ്ങൂര്‍ സ്വദേശി താമരശ്ശേരി വീട്ടില്‍ മിഥുന്‍ ആണ് തൃശൂര്‍ മാള വലിയപറമ്പ് ജംഗ്ഷനില്‍വെച്ച് കൊല്ലപ്പെട്ടത്.

video
play-sharp-fill

കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ കാക്കുളിശ്ശേരി സ്വദേശിയായ ബിനോയിയെ മാള പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. പ്രതി മാള സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group