play-sharp-fill
എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കള്‍ ലഹരി കടത്തിയത് ആഡംബര ജീവിതം നയിക്കാന്‍; മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി പിടിയിലായത് ലഹരിവില്‍പനയുടെ പ്രധാന കണ്ണികള്‍; പരിശോധന ശക്തമാക്കി എക്സൈസ്

എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കള്‍ ലഹരി കടത്തിയത് ആഡംബര ജീവിതം നയിക്കാന്‍; മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി പിടിയിലായത് ലഹരിവില്‍പനയുടെ പ്രധാന കണ്ണികള്‍; പരിശോധന ശക്തമാക്കി എക്സൈസ്

സ്വന്തം ലേഖിക

മാവേലിക്കര: 21 കിലോ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ.

മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര, മണക്കാട് മുറിയില്‍, കളിയിക്കവടക്കത്തില്‍, വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപയിലേറെ വിലവരും.
ആഡംബര ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ക്ക് നല്‍കുവാനായി ചില്ലറ വില്‍പനക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് കാറില്‍ നിന്നും പ്രതികളെ പിടികൂടിയത്.

മാവേലിക്കര – ചെങ്ങന്നൂര്‍ കേന്ദ്രികരിച്ചുള്ള ലഹരിവില്‍പനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ കണ്ണികളായ ഇവര്‍ ആഡംബര വാഹനങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച്‌ ലഹരി മരുന്നുകള്‍ കടത്തുന്നതും പതിവാണ്.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇവര്‍ ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ലഹരി മരുന്നുകള്‍ കടത്തി വില്‍പ്പന നടത്തുന്നത്. ഇക്രു എന്നും പക്രു എന്നും ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ ലഹരി പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യമാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

ഇവരുടെ വിതരണ ശൃംഖലയിലെ കണ്ണികളെ കുറിച്ച്‌ ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.