കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; മരിച്ചത് പിതാവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയ ഇടുക്കി സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.

ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്.
പിതാവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്.
ആശുപത്രിയിൽ എത്തിയ മകനെ കാണാതായതിനെ തുടർന്നു തിരക്കി നടന്ന അമ്മയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മകനെ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും, ആംബുലൻസ് ജീവനക്കാരും ചേർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.

തുടർന്നു സ്ഥലത്ത് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു.

അച്ഛനും അമ്മയും ആശുപത്രിയ്ക്കുള്ളിൽ കയറിയപ്പോൾ മകൻ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു എന്നും ഏറെ നേരമായിട്ടും കാണാതെ വന്നതോടെ തിരക്കി എത്തിയതോടെയാണ് മോർച്ചറിയ്ക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മകനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.