ഇഷ്ടപ്പെട്ട പെണ്‍കുട്ടി അടുപ്പം കാണിക്കുന്നില്ല; അയല്‍വാസികളായ സ്ത്രീകളെ വീട് കയറി തലങ്ങും വിലങ്ങും മര്‍ദിച്ചു; കൊല്ലത്ത് യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പം കാണിക്കാത്തതിന് അയല്‍വാസികളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്.

പുനലൂര്‍ അഷ്ടമംഗലം മനുഭവനില്‍ അനു മോഹന്‍(28)ആണ് ക്രൂര മര്‍ദ്ദനം നടത്തിയത്. സംഭവത്തില്‍ യുവാവിനെ അറ​സ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം നാലോടെ അഷ്ടമംഗലത്താണ് സംഭവം. അഷ്ടമംഗലം സ്വദേശികളും അയല്‍വാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധര്‍മ എന്നിവര്‍ക്കും അയല്‍വാസിയായ അനില്‍കുമാറിനുമാണ് മര്‍ദനമേറ്റത്. അനില്‍കുമാറിന്റെ കൈത്തണ്ടയില്‍ കടിയേറ്റതായും പറയുന്നു.

ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പംകാണിക്കാത്തതിന് അയല്‍വാസികളായ സ്ത്രീകളാണ് കാരണക്കാരെന്ന തെറ്റിദ്ധാരണയിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതി ഗിരിജയെ മുടിക്കുകുത്തിപ്പിടിച്ച്‌ വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പുറത്തിറങ്ങി അയല്‍വാസികളായ ശരണ്യയെയും ഇവരുടെ അമ്മായിയമ്മ സുശീലയെയും അയല്‍വാസിയായ സുധാമണിയെയും ഹെല്‍മെറ്റുകൊണ്ട് തലങ്ങും വിലങ്ങും മര്‍ദിച്ചതായും പറയുന്നു.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അനില്‍കുമാറിനും മര്‍ദനമേറ്റത്. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.

ഇന്‍സ്‌പെക്ടര്‍ ടി.രാജേഷ്‌കുമാര്‍, എസ്.ഐ.മാരായ ഹരീഷ്, ജീസ് മാത്യു, രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.