
സ്വന്തം ലേഖിക
ഇടുക്കി: വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ഇടുക്കി കണയങ്കവയൽ മതമ്പ കപ്പലുമാക്കൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വിശാഖ് (21) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി നേരത്തെ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹത്തോടെ കൂടി വീട്ടിൽ ചെന്നെങ്കിലും വിവാഹാലോചനയോട് പെണ്‍കുട്ടിയുടെ വീട്ടുകാർ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു.
ഇതിലുള്ള വിരോധം മൂലം വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെൺകുട്ടിയുടെ വീടിന് പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കം നോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കൾ ഓടിക്കൂടുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം എസ്എച്ച്ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനീഷ് പി. എസ്, അനൂപ് കുമാർ, മാമൻ വി. എബ്രഹാം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഓമാരായ രേഖ റാം, നൂറുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.