ട്രെയിനില്‍ അച്ഛനൊടൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്; പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

ട്രെയിനില്‍ അച്ഛനൊടൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്; പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

സ്വന്തം ലേഖിക

തൃശ്ശൂര്‍: ട്രെയിനില്‍ അച്ഛനൊടൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല.

പ്രതികള്‍ സീസണ്‍ ടിക്കറ്റുപയോഗിച്ച്‌ സ്ഥിരം യാത്ര നടത്തുന്നവരാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്ന എറണാകുളം റെയില്‍വെ പൊലീസ് തൃശ്ശൂരില്‍ എത്തി കുട്ടിയുടേയും അച്ഛന്‍റേയും മൊഴി എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ഉച്ചയ്ക്ക് മുൻപ് പ്രതികളെ പിടികൂടിയില്ലെങ്കില്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ്
ട്രെയിനില്‍ വച്ച്‌ അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞുവെന്നുമായിരുന്നു പരാതി.

50 വയസ്സിനു മുകളില്‍ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് ഇരുവരുടെയും മൊഴി. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. എതിര്‍ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു.

അതിക്രമം തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. പ്രതികള്‍ ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെണ്‍കുട്ടിയും അച്ഛനും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.