video
play-sharp-fill

Saturday, May 17, 2025
HomeMainസുരേഷ് ഗോപി സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുമോ?

സുരേഷ് ഗോപി സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുമോ?

Spread the love

തിരുവനന്തപുരം: അടുത്ത വർഷം ഫെബ്രുവരിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമാണ്. സംസ്ഥാന പ്രസിഡന്‍റിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് പാർട്ടി ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായി നാമനിർദേശം ചെയ്യുന്നതാണു പതിവ്.

കെ സുരേന്ദ്രൻ വീണ്ടും അവസരം ലഭിക്കുമെന്നാണ് കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ആരോപണം നേരിടുന്ന സുരേന്ദ്രനെ നീക്കാൻ എതിർ വിഭാഗം സമ്മർദ്ദം ശക്തമാക്കുകയാണ്. സുരേഷ് ഗോപിയെ പ്രസിഡന്‍റാക്കണമെന്ന് ആഗ്രഹിക്കുന്നവരും പാർട്ടിയിലുണ്ട്. എംടി രമേശ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും.

വി മുരളീധരൻ മുതൽ പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തിയവരെയെല്ലാം കേന്ദ്ര നേതൃത്വം നാമനിര്‍ദേശം ചെയ്യുകയായിരുന്നു. വി മുരളീധരൻ തുടർച്ചയായി രണ്ട് തവണ അധ്യക്ഷയായി. പിന്നീട് വന്ന പി.എസ്.ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും നോമിനേഷനിലൂടെ അധ്യക്ഷയായിരുന്നു. തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തുന്ന രീതി ഇത്തവണയും പഴയപടിയാകാൻ സാധ്യതയില്ല. വി മുരളീധരന് ശേഷം ആരും തുടർച്ചയായി പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments