കറുകച്ചാലിലെ “വൈഫ് എക്സ്ചേഞ്ച് ” ഇടപാട്; കുടുങ്ങിയത് പങ്കാളികളെ പരസ്പരം കൈമാറുന്ന ഉന്നതർ ഉൾപ്പെട്ട സംഘത്തിലെ കണ്ണികൾ; കേരളം മുഴുവൻ വേരുകളുള്ള അധികമാരും പുറത്തറിയാതെ ന‌ടന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നു; പരാതി ലഭിച്ച് മിനിറ്റുകൾക്കകം പ്രതികളെ കുടുക്കിയത് റിച്ചാർഡ് വർഗീസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൂർമ്മ ബുദ്ധി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കറുകച്ചാലിലെ “വൈഫ് എക്സ്ചേഞ്ച് ” ഇടപാട് . കുടുങ്ങിയത് പങ്കാളികളെ പരസ്പരം കൈമാറുന്ന ഉന്നതർ ഉൾപ്പെട്ട സംഘം

പരാതി ലഭിച്ച് മിനിറ്റുകൾക്കകം പ്രതികളെ കുടുക്കിയത് കറുകച്ചാൽ എസ് എച്ച് ഒ റിച്ചാർഡ് വർഗീസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൂർമ്മ ബുദ്ധിയാണ്. ഒപ്പം കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കട്ടയ്ക്ക് കൂടെ നിന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ലഭിച്ച് മിനിറ്റുകൾ കൊണ്ട് ആറ് പ്രതികൾ പിടിയിലായി. തുടർന്ന് നിമിഷനേരംകൊണ്ട് പിന്നിലുള്ള ഉന്നതരായ പ്രതികളുടെ ലിസറ്റ് കണ്ടെത്തി. അന്വേഷണം വളരെ വേ​ഗത്തിലും ധ്രുത​ഗതിയിലുമാക്കിയത് ജില്ലാ പൊലീസ് മേധാവി ഡി ശില്പ, ഡിവൈഎസ്പി ശ്രീകുമാർ എന്നിവർ സമയോജിതമയി ഇടപെട്ടതുമൂലമാണ്.

ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. യുവതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോൺ നമ്പറുകളും അടിസ്ഥാനത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം അന്വേഷണത്തിന് പുറപ്പെട്ടു. സൈബർ സെല്ലിൽ നിന്നും മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥലങ്ങളിൽ പോലീസ് സംഘമെത്തിയത്.

മാനസിക വൈകൃതം ഉള്ളവരും സംഘത്തിൽ ഉണ്ടെന്ന് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർഗീസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്.

ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്.

കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. സൈബർ സെല്ലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തിൽ എസ് എച്ച് ഒ നേതൃത്വം കൊടുക്കുന്ന ടീം ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കൂരോപ്പട അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികളിൽ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ ഗ്രൂപ്പുകളിൽ അംഗങ്ങളാണ് പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങൾ ആണ് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത് കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ചോദ്യം ചെയ്തു. മുപ്പതോളം പേർ നിരീക്ഷണത്തിലാണെന്നും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.