
സ്വന്തം ലേഖിക
പാലക്കാട്: വീട്ടിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസുകാരന് മരിച്ചു.
കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെ മകന് റയാന് ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റയാന്റെ മാതാവ് ഹസനത്ത് വീടിന്റെ പിന്‍വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തീ കത്തിച്ചതിന് ശേഷം വീടിനുള്ളിലേക്ക് പോയ ഹസനത്ത് കുട്ടി കളിക്കുന്നതിനായി പുറകുവശത്തേയ്ക്ക് പോയത് കണ്ടിരുന്നില്ല. കരച്ചില്‍കേട്ട് എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കാണുന്നത്. ശരീരത്തിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



