video
play-sharp-fill
കൊറിയയിൽ സമാധാനം വീണ്ടും അകലെ: ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും

കൊറിയയിൽ സമാധാനം വീണ്ടും അകലെ: ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും

സ്വന്തം ലേഖകൻ

പ്യോംഗ്യാഗ്: ഏഷ്യൻ മേഖലയിൽ സമാധാന അന്തരീക്ഷം സാധ്യമാക്കാമെന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷ വീണ്ടും അകലെയാകുന്നു. ഏറെ നാൾ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിനു ശേഷം സമാധാനത്തിന്റെ പാതയിൽ രണ്ടു രാജ്യത്തലവൻമാരും എത്തിയെങ്കിലും വീണ്ടും ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്.

ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി പാ​ൻ​മും​ജോം അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​ഗ്രാ​മ​ത്തി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ൽ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് പുറത്തു വന്നതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും യുദ്ധ കാഹളം മുഴക്കിത്തുടങ്ങിയത്. അ​മേ​രി​ക്ക​യു​മാ​യി​ച്ചേ​ർ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണി​തെ​ന്നാ​ണ് സൂ​ച​ന. ത​ങ്ങ​ൾ​ക്കെ​തി​രാ​യ കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അ​മേ​രി​ക്ക-​ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത നീ​ക്ക​മെ​ന്ന വി​ല​യി​രു​ത്ത​ലി​നേ​ത്തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏ​പ്രി​ൽ 27ന് ​ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ഇ​ന്നും ത​മ്മി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ര​ണ്ടാം ഘ​ട്ട​ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റി ​സോ​ൺ ഗ്വോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 29 അം​ഗ പ്ര​തി​നി​ധി​ക​ളും ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ വ​കു​പ്പു മ​ന്ത്രി ജോ ​മ്യോം​ഗ് ഗ്യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​വും ത​മ്മി​ലാ​യി​രു​ന്നു ച​ർ​ച്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ണു​പ​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ പും​ജി​യേ​രി സൈ​റ്റ് 23-25 തീ​യ​തി​ക​ളി​ൽ പൊ​ളി​ച്ചു​ക​ള​യു​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ച​ർ​ച്ച ന​ട​ക്കാ​തി​രു​ന്നാ​ൽ ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​വി​യും തു​ലാ​സി​ലാ​കും.