
സ്വന്തം ലേഖിക
കൊച്ചി: സമൂഹ മാധ്യമത്തിലൂടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിന്റെ ഗുണത്തെപറ്റിയും കഞ്ചാവ് ലഭിക്കുന്ന സ്ഥലങ്ങളെ പറ്റിയും വിശദമായി പറഞ്ഞു കൊടുത്ത് വ്ളോഗര്‍.
കഞ്ചാവ് ലഭിക്കാന്‍ ഫോര്‍ട്ട് കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകാനാണ് ഉപദേശം.
മട്ടാഞ്ചേരി സ്വദേശിയായ മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ എന്ന വ്ളോഗറാണ് സമൂഹ മാധ്യമത്തിലൂടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ഉപദേശം കൊടുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്ളോഗറുടെ ഇന്‍സ്റ്റാ ഗ്രാം പേജിലെ ലൈവിലാണ് സംഭാഷണം നടന്നിരിക്കുന്നത്. ഇത് ആരോ റെക്കോര്‍ഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടേയും വ്ളോഗറുടെയും സംസാരം ഇങ്ങനെയാണ്..
വ്ളോഗര്‍ : തൃശൂര്‍ ഗഡിയാണോ…?
പെണ്‍കുട്ടി: ആ…
വ്ളോഗര്‍ : നിന്റെ പേരെന്താ…?
പെണ്‍കുട്ടി: എന്താ പരിപാടി?
വ്ളോഗര്‍: ദാ.. പൊകയടിക്കുന്നു. നിന്റെ പേരെന്താ…?
പെണ്‍കുട്ടി: …. പേരു പറയുന്നു.
വ്ളോഗര്‍: പെണ്‍കൊച്ചാണോ നീ…?
പെണ്‍കുട്ടി: ആണ്..ആണ്…
വ്ളോഗര്‍: ആണോ.. പെണ്‍കുട്ടിയോ?
പെണ്‍കുട്ടി: പെണ്‍കുട്ടിയാ.. പെണ്‍കുട്ടിയാ…
വ്ളോഗര്‍: ആ… എത്രിലാ പഠിക്കുന്നേ..മോള്…?
പെണ്‍കുട്ടി: ഞാന്‍.. പ്ലസ്ടു കഴിഞ്ഞു…
വ്ളോഗര്‍: ഇപ്പോ എന്തു ചെയ്യുന്നു?
പെണ്‍കുട്ടി: ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി?
വ്ളോഗര്‍: പൊകയടി ഉണ്ടോ നീ..?
പെണ്‍കുട്ടി: ആ..ഒണ്ട്..ണ്ട്..
വ്ളോഗര്‍: എന്റെ ദൈവമേ… പൊളിച്ച്.. പൊളിച്ചടീ.. ഗോ..ഗ്രീന്‍..ഗോ ഗ്രീന്‍…
പെണ്‍കുട്ടി: പിന്നല്ലാ…
വ്ളോഗര്‍: എല്ലാ ദിവസവും അടിക്കുമോ..?
പെണ്‍കുട്ടി: അടിക്കും..അടിക്കും..
വ്ളോഗര്‍: നിന്റെ കൂട്ടുകാരികള്‍ക്കൊപ്പമാണോ അടിക്കുന്നെ.. കൂട്ടുകാരന്മാര്‍ക്കൊപ്പമാണോ അടിക്കണെ…?
പെണ്‍കുട്ടി: ഒരു മിനിറ്റ്… അമ്മാ..
വ്ളോഗര്‍: അമ്മയടിക്കുവോ… പൊളിച്ച്…
പെണ്‍കുട്ടി: അമ്മയടിക്കുകയൊന്നുമില്ല… ഞാന്‍ അടിക്കുന്ന കാര്യം അമ്മയ്ക്കറിയാം.
വ്ളോഗര്‍ : അമ്മ വഴക്കു പറയുമോ…?
പെണ്‍കുട്ടി: പറഞ്ഞോട്ടെ നോ..മൈന്‍ഡ്..
വ്ളോഗര്‍: പച്ചക്കറിയാണിത്…വെജിറ്റബിളാണിത്… സിഗററ്റ് വലിക്കരുതാട്ടോ…
പെണ്‍കുട്ടി: സിഗററ്റ് വലിക്കാറില്ല മച്ചാനേ…
വ്ളോഗര്‍: സിഗററ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍ വെച്ച് തലക്കിട്ട് കൊട്ടും ഞാന്‍..
പെണ്‍കുട്ടി: നിങ്ങളെ കാണണമെന്ന് ഭയങ്കര ആഗ്രഹമാഡേയ്…ഞങ്ങള്‍ക്ക്.
വ്ളോഗര്‍: വരാം..നാട്ടില്‍ വരുമ്ബോ വരാം.. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം നമുക്ക്.. കേട്ടോ…
പെണ്‍കുട്ടി: പിന്നെന്താ..?
വ്ളോഗര്‍ : ഞാന്‍ ഇരുപത്തിനാലെ ഇന്റു സെവന്‍ അടിയാണ്.
പെണ്‍കുട്ടി: ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല… ഇവിടൊക്കെ ലോക്കല്‍സ്.
വ്ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ പോകാന്‍ പറ്റുവോ…കോതമംഗലം വരെ പോകാന്‍ പറ്റുവോ..?
പെണ്‍കുട്ടി: മ്മളെ… മൂന്ന് മാസമായി വീട്ടീന്ന് ഇറങ്ങിപോയിട്ട്. ഇന്നലെയാ വന്നത്.. വീട്ടില്‍ കേറ്റുന്നില്ല.
വ്ളോഗര്‍: എവിടെയായിരുന്നു നീ…?
പെണ്‍കുട്ടി: കണ്ണൂരായിരുന്നു.
വ്ളോഗര്‍:എന്താ പരിപാടി അവിടെ..?
പെണ്‍കുട്ടി: വേറെന്ത് പരിപാടി… ഇത് തന്നെ.. വേറെ ചെങ്ങായി മാരോപ്പെ പോയതാ..
വ്ളോഗര്‍: പായ്ക്ക് ഇറക്കി വിക്കല്‍….സെയില്..സെയില്‍..
പെണ്‍കുട്ടി: അതൊന്നുമില്ലെഡേ…
വ്ളോഗര്‍: ആ പരിപാടി ഒന്നും വേണ്ട… ആ പരിപാടി ഒണ്ടെങ്കില്‍ നമ്മ അകത്താകും..കേട്ടാ…
പെണ്‍കുട്ടി: ഓ… നമ്മള് ജയിലിലാരുന്നെഡേ…അറിയോ നിങ്ങക്ക്..?
വ്ളോഗര്‍: എന്തിനായിരുന്നു?
പെണ്‍കുട്ടി: ഈ പരിപാടിക്ക് തന്നെ… വെറെ ചെങ്ങായി ഉണ്ടായിരുന്നു.. എനിക്ക് ഒന്നും അറിയില്ലായിരുന്നു. പെട്ടത് ഞാനായി..മൈ…*്##$ഫ&*.
വ്ളോഗര്‍: എത്രനാള്‍ ജയിലില്‍ കിടന്നു?..പൊളിച്ചു… (ചിരിക്കുന്നു)
പെണ്‍കുട്ടി: ഇപ്പം എറക്കി.. വിഷമമില്ലാതെ.. പപ്പ ആര്‍മിയാ..
വ്ളോഗര്‍: പപ്പ ആര്‍മിയാണോ..? അപ്പ കുഴപ്പമില്ല…
പെണ്‍കുട്ടി: പക്ഷേ ഇപ്പോ വീട്ടുകാര് മിണ്ടുന്നില്ലടേ… അതാണ് സീന്‍..
വ്ളോഗര്‍: ആരൊക്കെയാ മിണ്ടാത്തേ..?
പെണ്‍കുട്ടി: വീട്ടില്‍ ആരും മിണ്ടുന്നില്ല… പോയി പണി നോക്കട്ടെ…
ഇതോടെ സംഭാഷണം നല്‍ക്കുന്നു.. സംഭാഷണത്തില്‍ നിന്നും പെണ്‍കുട്ടി ഒരു ആര്‍മി ഉദ്യോഗസ്ഥന്റെ മകളാണെന്ന് വ്യക്തം. തൃശൂരാണ്.. എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍ സംസാരിക്കുന്നത് ആണ്‍കുട്ടിയോടൊ പെണ്‍കുട്ടിയോടോ എന്ന് അറിയാതെയാണ് നവീന്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേര്‍ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ മറ്റു ഗ്രൂപ്പ് ചാറ്റില്‍ നിന്നു രണ്ടു പേരും ഇറങ്ങിപ്പോകുന്നുണ്ട്.
പെണ്‍കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ വ്ളോഗര്‍ക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് പൊകയടിയാണെന്നു വ്ലോഗര്‍ 24X7 പുകയടിയാണെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു..വേറെ എന്ത് പരിപാടി..” – എന്നു പെണ്‍കുട്ടി. വ്ളോഗര്‍ ഈ സമയമൊക്കെ പൊകച്ചു കൊണ്ടാണ് സംസാരിക്കുന്നത്.
പൊകയടി സംഭാഷണം സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പൊലീസും എക്സൈസും വിഡിയോ കണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്. വ്ളോഗര്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.