തുറമുഖ നിർമ്മാണം മുടങ്ങിയ 113 ദിവസം, വിഴിഞ്ഞം സമരത്തിന്റെ നാൾവഴികൾ; വിഴിഞ്ഞം വീണ്ടുവിചാരത്തിന് വിധേയമാകുമ്പോള്‍…

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായത് ഇന്നലെയാണ്. വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഒഴികെ ബാക്കിയെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് തത്കാലം പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞത്തെ പ്രധാന നാൾവഴികളിലൂടെ…

നവംബർ 26: കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർമ്മാണത്തിനുളള കല്ലുകളുമായെത്തിയ ലോറികൾ സമരസമിതി തടഞ്ഞതിൽ സംഘർഷം. ആർച്ച് ബിഷപ്പ് അടക്കം പ്രതികളാകുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ 27: വിഴിഞ്ഞം സ്റ്റേഷൻ തകർത്ത് സമരസമിതി പ്രവർത്തകർ. പൊലീസ് സ്റ്റേഷന് നേരെ ആക്രമണം

നവംബർ 29: സമരസമിതിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ അടക്കമുള്ള സംഘടനകളുടെ സാന്നിദ്ധ്യമെന്ന് വാര്‍ത്ത.
ബാഹ്യ ഇടപെടലുണ്ടെന്ന മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ പ്രതികരണം രാഷ്‌ട്രീയ വിവാദമാകുന്നു

ഡിസംബർ 1: കേന്ദ്രസേനയെ രംഗത്തിറക്കണമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ. പിന്തുണച്ച് സംസ്ഥാനം

ഡിസംബർ 3: സമവായ നീക്കത്തിന് ചുക്കാൻ പിടിച്ച് കർദിനാർ ക്ലീമിസ് കാതോലിക്കാ ബാവ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ചർച്ച

ഡിസംബർ 4: സമരത്തിൽ മയപ്പെട്ട് സഭയുടെ സർക്കുലർ

ഡിസംബർ 5: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച. ലത്തീൻ സഭയുടെ സമവായ ഫോർമുല സർക്കാർ തള്ളി. നിലപാട് ലത്തീൻസഭയെ അറിയിച്ചു. തീരുമാനമറിയിക്കാൻ സമയം വേണമെന്ന് സഭ.

ഡിസംബർ 6: വിഴിഞ്ഞത്ത് 10 ഉറപ്പുകളുമായി സർക്കാർ. സമരം അവസാനിപ്പിച്ച് സമരസമതിയുടെ പ്രഖ്യാപനം