video
play-sharp-fill
നിപ്പാ വൈറസ് ബാധ: മരണം പത്തായി

നിപ്പാ വൈറസ് ബാധ: മരണം പത്തായി

സ്വന്തം ലേഖകൻ

നിപ്പാ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ലിനി നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്നു. പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തിൽ നിന്നും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. മൃതദേഹം ഇന്നലെ രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു.

കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ഇന്നലെ മറ്റു മൂന്നുപേർ കൂടി മരിച്ചിരുന്നു. മുന്നിയൂർ, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവർക്ക് പുറമെ 25 പേർ രോഗലക്ഷണങ്ങളുമായി ചികിൽസയിലുണ്ട്.
അപൂർവ വൈറൽ പനി, നിപ്പാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. പേരാമ്പ്ര ഉൾപ്പെടെയുളള പനിബാധിത സ്ഥലങ്ങൾ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന് സന്ദർശിക്കും. പനി നേരിടാൻ സംസ്ഥാനതലത്തിൽ കൺട്രോൾ റൂം തുറന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റ്റീറോപ്പസ് വിഭാഗത്തിൽപെട്ട വവ്വാലുകൾ കടിച്ച ഈത്തപ്പഴങ്ങളിൽനിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളിൽ കണ്ടെത്തി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ തീവ്ര പരിചരണ യൂണിറ്റിൽ പരിപാലിക്കുകയാണ് പോംവഴി. വൈറസ് ശരീരത്തിൽ കടന്നാൽ അഞ്ചുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങും.

നിപ വൈറസിനെതിരേ മരുന്നില്ല. എന്നാൽ മറ്റേതു വൈറസ് രോഗത്തെയും പോലെ സ്വയം നിയന്ത്രിത രോഗമാണ്. ലക്ഷണങ്ങൾ പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛർദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.

മുൻകരുതൽ
രോഗിയെ പരിചരിക്കുന്നവർ കൈയുറയും മാസ്‌കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം എന്ന്് മുന്നറിയിപ്പ്.