
സ്വന്തം ലേഖിക
കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ സിനിമയെ വെല്ലുന്ന തരത്തിലുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തി സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുകയാണ് അമല്‍ ജോണ്‍.
നോർത്ത് പറവൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡാണ് ലൊക്കേഷന്‍. അടുത്തകാലത്തൊന്നും ഇത്രയും വലിയ പവര്‍ പാക്ക് ഡാന്‍സ് കണ്ടിട്ടില്ലെന്നാണ് വീഡിയോയ്‌ക്ക് താഴെ ഏറെപ്പേരും കമന്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാരിപ്രാവേ മായപ്രാവേ എന്ന പാട്ടിനാണ് അമല്‍ തകര്‍പ്പന്‍ സ്റ്റെപ്പുകളിട്ടിരിക്കുന്നത്. യാത്രക്കാരെല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് കക്ഷിയുടെ ഡാന്‍സ്.
ഏറെപ്പേരും അമലിന്റെ ആത്മവിശ്വാസത്തെയാണ് അഭിനന്ദിക്കുന്നത്. വീഡിയോ എന്തായാലും നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. എന്തായാലും ഒറ്റ വീഡിയോ ഹിറ്റായതോടെ മറ്റു വീഡിയോകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയെന്നാണ് അമല്‍ പറയുന്നത്.