വര്‍ക്കലയില്‍ ഡോക്‌ടർ കിടപ്പുരോഗിയായ അനുജനെ കുത്തിക്കൊന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: വര്‍ക്കലയില്‍ മൃഗഡോക്‌ടർ കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു.

വര്‍ക്കല മേല്‍ വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് (47) കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. പ്രതി സന്തോഷിനെ (52) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്ന് വര്‍ഷമായി രോഗം മൂലം കിടപ്പിലായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുന്ന പ്രതി സന്തോഷ് മൃഗഡോക്‌ടറാണ്. നിലവിൽ ഇയാൾ സസ്‌പെന്‍ഷനിലാണ്.

സന്തോഷ് സഹോദരന്റെ നെഞ്ചില്‍ അകാരണമായി കത്തിക്കുത്തിയിറക്കുകയായിരുന്നെന്നാണ് വിവരം. സംഭവസമയം സന്ദീപിനെ പരിചരിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മെയില്‍ നഴ്‌സ് വീട്ടിലുണ്ടായിരുന്നു.

സന്ദീപിന്റെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.