
സ്വന്തം ലേഖകന്‍
ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു കൂട്ടിയത്.
പ്രകടനത്തോടെയായിരുന്നു തുടക്കംതന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢോലചനയുടെ ഭാഗമാണ് പുതിയ കേസ് എന്ന് ആരോപിച്ച വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തിലുടനീളം കെകെ മഹേശനെ വ്യക്തിപരമായി അവഹേളിക്കാനാണ് ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസില്‍ പിടിപ്പിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചും എന്നും വെള്ളാപ്പളളി ചോദിച്ചു
പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശം നല്കിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും ഗൂഢാലോചനക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.