ചെറുപ്പക്കാരികളെ വിവസ്ത്രരാക്കി ചൂരൽ കൊണ്ട് തല്ലും; പൊലീസെത്തിയാല്‍ അവർക്ക് മുന്നിൽ പൂര്‍ണനഗ്നയായി നിൽക്കും; എല്ലാത്തിനും സഹായിയായി രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍; ചോദ്യം ചെയ്തപ്പോള്‍ ശോഭന പറഞ്ഞത് ‘സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്ന്;  വാസന്തി മഠത്തില്‍ അടിമുടി ദുരൂഹത; കൂടുതല്‍ വിവരങ്ങൾ പുറത്ത്….!

ചെറുപ്പക്കാരികളെ വിവസ്ത്രരാക്കി ചൂരൽ കൊണ്ട് തല്ലും; പൊലീസെത്തിയാല്‍ അവർക്ക് മുന്നിൽ പൂര്‍ണനഗ്നയായി നിൽക്കും; എല്ലാത്തിനും സഹായിയായി രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍; ചോദ്യം ചെയ്തപ്പോള്‍ ശോഭന പറഞ്ഞത് ‘സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്ന്; വാസന്തി മഠത്തില്‍ അടിമുടി ദുരൂഹത; കൂടുതല്‍ വിവരങ്ങൾ പുറത്ത്….!

സ്വന്തം ലേഖിക

പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദം കേസിൽ അറസ്റ്റിലായ വാസന്തി മഠത്തിന്റെ ഉടമ ശോഭനയുടെ കൂടുതല്‍ വിവരങ്ങൾ പുറത്ത്.

ചെറുപ്പക്കാരായ സ്ത്രീകളെ നൂല്‍ബന്ധമില്ലാതെ നിറുത്തിയശേഷം ചൂരല്‍കൊണ്ട് തല്ലുന്നതാണ് ചികിത്സയെന്ന പേരില്‍ ഇവിടെ നടത്തിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവസ്ത്രയാകാന്‍ തയ്യാറായില്ലെങ്കില്‍ ബലംപ്രയോഗിച്ച്‌ വിവസ്ത്രയാക്കും. ചികിത്സയുടെ ഭാഗമെന്നുപറഞ്ഞ് ശോഭന സ്വയം വിവസ്ത്രയാവുകയും മദ്യപിച്ച്‌ ലക്കുകെട്ട് തുള്ളുകയും ചെയ്യുമായിരുന്നു.
ചികിത്സയ്ക്കുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സഹായവുമായി മുന്നില്‍ നിന്നിരുന്നത് രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു. നാല്‍പ്പത്തൊന്നുകാരനായ ഇയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭനയുടെ മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. തുടക്കത്തില്‍ ചെറിയ മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ എത്തിത്തുടങ്ങി. ഇതിനായി പ്രത്യേക ഏജന്റുമാരെ നിയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്.

മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിനായി പൊലീസ് എത്തുമ്പോള്‍ അവര്‍ക്ക് മുന്നില്‍ പൂര്‍ണനഗ്നയായി ശോഭന എത്തും. അതോടെ ഒന്നിനും ആകാതെ പൊലീസ് സ്ഥലംവിടും. മാനസിക നില തെറ്റിയ ആളെന്ന രീതിയില്‍ ഉപദേശിച്ച്‌ വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മന്ത്രവാദ കേന്ദ്രത്തിനെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്തശേഷം പൊലീസ് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും ശോഭന സഹകരിച്ചില്ല. ‘സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്നായിരുന്നു ഈസമയം ശോഭനയുടെ പ്രതികരണം.

ശോഭയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. ഇവരുടെ വീടും പരിസരവും പരിശോധിക്കുന്നമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.