
വര്‍ക്കലയില്‍ പൊലീസിന് നേരെ മദ്യപ സംഘത്തിൻ്റെ അഴിഞ്ഞാട്ടം; ഒന്‍പത് പൊലീസുകാര്‍ക്ക് പരിക്ക്; എ.എസ്.ഐ മനോജിന്റെ കൈ ഒടിഞ്ഞു; മൂന്ന് പ്രതികളെ പിടികൂടി വർക്കല പൊലീസ്
സ്വന്തം ലേഖിക
വര്‍ക്കല: വര്‍ക്കലയിൽ മദ്യപ സംഘം പൊലീസിനെ ആക്രമിച്ചു.
വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റിന് സമീപം കിടങ്ങില്‍ പുതുവല്‍ കോളനിയിലാണ് സംഭവം. വർക്കല
പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പടെ 9 പൊലീസുകാര്‍ക്ക് പരിക്കേറ്റു. വര്‍ക്കല എസ്.ഐ രാഹുല്‍, എ.എസ്.ഐമാരായ മനോജ്, ബിജു, സി.പി.ഒമാരായ പ്രശാന്ത്, റാംക്രിസ്റ്റ്യന്‍, ഹരികൃഷ്ണന്‍,ശ്യാം ലാല്‍,ഷജീര്‍,ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളനിയില്‍ പതിവായി മദ്യപ സംഘം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ രാത്രി 8ഓടെ പത്തോളം പേരടങ്ങുന്ന സംഘം കോളനിയില്‍ മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ വര്‍ക്കല പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ ജീപ്പില്‍ കോളനിയിലെത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മദ്യപ സംഘം ഇവരെ കൈയേറ്റം ചെയ്തത്.
ഈ പൊലീസ് സംഘം വിവരം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആറംഗ പൊലീസ് സംഘം കൂടി കോളനിയില്‍ എത്തി. ഇവരെയും പ്രകോപിതരായ മദ്യപസംഘം ആക്രമിക്കുകയായിരുന്നു.
എ.എസ്.ഐ മനോജിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവര്‍ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. എസ്.ഐയുടെ മാല മദ്യപ സംഘം വലിച്ചു പൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമി സംഘത്തിലെ മൂന്ന് പേരെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.