സ്വന്തം ലേഖിക
വൈക്കം: സ്കൂള്‍ മുറ്റത്തെ പ്ലാവുകൊണ്ട് വീടുനിര്‍മ്മിച്ച സി.പി.എം നേതാവിന്റെ നടപടി വിവാദത്തില്‍.
മറവന്‍തുരുത്ത് ഗവ.യു.പി.സ്കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവുകൊണ്ട് വീടുപണിത സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് പാര്‍ട്ടി തരംതാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് അന്വേഷണവും നടപടിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
യു.പി.സ്കൂള്‍ വളപ്പിലെ, വര്‍ഷങ്ങള്‍ പഴക്കമുള്ള പ്ലാവാണ് മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ല.
തടിവെട്ടാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വനംവകുപ്പ് നിര്‍ദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമെ മരം മുറിക്കാന്‍ പാടുള്ളൂ.
ഇതൊന്നും പാലിച്ചില്ല. വിദ്യാഭ്യാസ ഓഫീസില്‍ പോലും അറിയിച്ചിരുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍, മരംമുറിയില്‍ വിവാദമില്ലെന്നും പ്രതികരിക്കാനില്ലെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.