video
play-sharp-fill

വൈക്കം സ്വദേശിയായ സൈനികൻ ഡൽഹിയിൽ  ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

വൈക്കം സ്വദേശിയായ സൈനികൻ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: ഡൽഹിയിൽ കോട്ടയം വൈക്കം സ്വദേശിയായ സൈനികൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു.

രാഷ്ട്രീയ റൈഫിളിലെ സൈനികൻ വൈക്കം മറവൻതുരുത്ത് അപ്പക്കോട്, ഇടമനപ്പറമ്പിൽ അനിലിൻ്റെയും കമലമ്മയുടേയും മകൻ അഖിൽ കുമാർ ആണ്‌ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മുവിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് പനി ബാധിച്ചത്. തുടർന്നു ചികിത്സക്കായി ഡൽഹിയിൽ എത്തിച്ചു.

മൂന്നുദിവസമായി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
മൃതദേഹം നാട്ടിലേക്കു എത്തിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.