
വൈക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് കായലില്‍ വീണു; യാത്രക്കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖിക
വൈക്കം: നിയന്ത്രണംവിട്ട ബൈക്ക് കായലില്‍ വീണു.
ബൈക്കിനൊപ്പം കായലിലേക്ക് താണുപോയ യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വൈക്കം ജങ്കാര്‍ ജെട്ടിക്ക് സമീപം ബൈക്കുമായി കായലില്‍ വീണ ആറാട്ടുകുളങ്ങര സ്വദേശിയായ നാല്പതുകാരന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടാന്‍ പോകുകയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.
ഫയര്‍ഫോഴ്സ് കായലില്‍നിന്ന് ബൈക്ക് കരയ്ക്കെത്തിച്ചു.
ബൈക്ക് ഫയര്‍ഫോഴ്സ് പോലീസിനു വിവരം കൈമാറി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് തോട്ടുവക്കം സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ബൈക്കുമായി വീണത് തന്റെ ബന്ധുവാണെന്ന് തോട്ടുവക്കം സ്വദേശി പറഞ്ഞു.