വൈക്കത്തഷ്ടമി; വൈക്കം മുനിസിപ്പൽ ഏരിയയിൽ 16,17 തീയതികളിൽ മദ്യനിരോധനം; നവംബർ 15,16,17 തീയതികളിൽ ടൗണില്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗത നിയന്ത്രണങ്ങൾ….
സ്വന്തം ലേഖിക
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് 15, 16, 17 തീയതികളില്‍ വൈക്കം ടൗണില്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗത നിയന്ത്രണങ്ങള്‍.
കൂടാതെ വൈക്കം മുനിസിപ്പൽ ഏരിയായിൽ 16, 17 എന്നി തീയതികളിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ചേരിന്‍ചുവടില്‍ എത്തി, മുരിയന്‍ കുളങ്ങരയില്‍ ആളെ ഇറക്കി വാഴമന, ഫയര്‍സ്റ്റേഷന്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം- കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി തിരികെ പോകേണ്ടതാണ്.
2. വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന എറണാകുളം തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട മറ്റ് വാഹനങ്ങള്‍ ചേരിന്‍ചുവടില്‍ എത്തി, മുരിയന്‍ കുളങ്ങര പുളിഞ്ചോട് വഴി പോകേണ്ടതാണ്.
3. പൂത്തോട്ട- തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ വലിയ കവല വഴി പഴയ ബസ് സ്റ്റാന്‍ന്‍റില്‍ എത്തി ആളെ ഇറക്കി ഇതേറൂട്ടില്‍ മടങ്ങി പോകേണ്ടതാണ്.
4. പൂത്തോട്ട- തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വെച്ചൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ലിംങ്ക് റോഡ് ദളവാക്കുളം- കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി പോകേണ്ടതാണ്
5. ദളവാക്കുളം ഭാഗത്ത് നിന്നും മുരിയന്‍ കുളങ്ങര ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതല്ല
6. തോട്ടുവക്കത്തുനിന്നും തെക്കേനട ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതല്ല..
7. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
8. ലിംങ്ക് റോഡ് മുതല്‍ വൈക്കം ബോയ്സ് ഹൈസ്ക്കൂള്‍ വരെയുളള ഭാഗങ്ങളില്‍ വാഹന പാര്‍ക്കിംഗ് അനുവദനീയമല്ല.
9. വലിയകവല ഭാഗത്ത് നിന്നും വടക്കേനട ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതല്ല.
10. പടിഞ്ഞാറെ നട മുതല്‍ ബോട്ട് ജെട്ടി വരെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
11. ടിപ്പര്‍ ലോറികള്‍ക്ക് വൈക്കം ടൗണിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല