സ്വന്തം തട്ടകത്തില്‍ കാനം രാജേന്ദ്രന് തിരിച്ചടി; അഡ്വ. വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച വി.കെ. സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയത് ഇരുപത്തിയൊന്നിനെതിരെ ഇരുപത്തിയെട്ട് വോട്ടുകൾക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാനം രാജേന്ദ്രന് തിരിച്ചടിയായി സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി.ബി. ബിനു തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോല്‍പ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്. കെ ഇ ഇസ്മയില്‍ പക്ഷക്കാരനാണ് ബിനു. 8 വോട്ടുകള്‍ക്കാണ് ബിനുവിന്റെ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച വി.കെ. സന്തോഷ് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. വി.ബി. ബിനു, ഒ.പി.എ. സലാം എന്നിവരില്‍ ഒരാളെ സെക്രട്ടറിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ വീണ്ടും ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. ഇതിലും പരിഹാരമാവാഞ്ഞതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.