
യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു
വാഷിങ്ടണ്‍: തായ്‌വാന്‍ വീണ്ടും അമേരിക്കക്കും ചൈനക്കും ഇടയിൽ പ്രശ്നമായി മാറിയിരിക്കുകയാണ്. യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറായ നാൻസി പെലോസി തായ്‌വാന്‍ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് ലഭിച്ചിരുന്നു.
ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നാൻസി പെലോസി തായ്‌വാന്‍ സന്ദർശിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പെലോസിയുടെ ഏഷ്യൻ സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അവരുടെ ഓഫീസിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.
Third Eye News K
0