മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിവയറ്റിലെ സമ്മര്‍ദ്ദം….! യൂറിനറി ഇന്‍ഫെക്ഷന്‍ നിങ്ങളെ അലട്ടുന്നുണ്ടോ….? ജീവിതശെെലി മാറ്റങ്ങളിലൂടെ തന്നെ ഇവയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…..
സ്വന്തം ലേഖിക
കോട്ടയം: യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രാശയ അണുബാധ സ്ത്രീകളിലാണ് കൂടുതലായി ബാധിക്കുന്നത്.
വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ (UTI) അഥവാ മൂത്രനാളിയിലെ അണുബാധ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാസമയത്തെ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും ചിലരില്‍ ഇതു വളരെ ഗുരുതരമാകാറുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിവയറ്റിലെ സമ്മര്‍ദ്ദം അല്ലെങ്കില്‍ മലബന്ധം, മൂത്രത്തിന്റെ ഗന്ധത്തിലോ നിറത്തിലോ മാറ്റം എന്നിവയെല്ലാം യുടിഐയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
ഏകദേശം 50 മുതല്‍ 60 ശതമാനം സ്ത്രീകളില്‍ യുടിഐ അനുഭവപ്പെടുന്നു. മിക്കപ്പോഴും, ഈ അവസ്ഥയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ചില ജീവിതശെെലി മാറ്റങ്ങളിലൂടെ തന്നെ യുടിഐ പ്രതിരോധിക്കാം.
ഒന്ന്…
സ്ത്രീകളില്‍ യുടിഐ ബാധിക്കാനുള്ള സാധ്യത നിര്‍ജ്ജലീകരണം മൂലമാണ്. ധാരാളം വെള്ളം കുടിക്കുന്നത് അണുബാധയ്ക്ക് കാരണമായ എല്ലാ ബാക്ടീരിയകളെയും പുറന്തള്ളാന്‍ സഹായകമാണ്. യുടിഐ ഇടയ്ക്കിടെ വരുന്ന സ്ത്രീകള്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
രണ്ട്…
ഒരാളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നത് മുതല്‍ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നത് വരെ വിറ്റാമിന്‍ സി എല്ലാം ചെയ്യുന്നു. യുടിഐയെ സംബന്ധിച്ചിടത്തോളം വിറ്റാമിന്‍ സി നിങ്ങളുടെ മൂത്രത്തിന്റെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ബാക്ടീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
മൂന്ന്…
യുടിഐ തടയുന്നതിന് ഏറ്റവും മികച്ചതാണ് ക്രാന്‍ബെറി. ക്രാന്‍ബെറികളില്‍ പ്രോആന്തോസയാനിഡിന്‍സ് (പിഎസി) അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് മൂത്രനാളിയിലെ പാളിയില്‍ ബാക്ടീരിയകള്‍ പറ്റിനില്‍ക്കുന്നത് തടയാന്‍ സഹായിക്കുന്നു.
നാല്…
കൂടുതല്‍ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം നിര്‍ത്തേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.
അഞ്ച്…
ചില ലൈംഗിക ബന്ധങ്ങള്‍ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും മൂത്രനാളിയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുക, ജനനേന്ദ്രിയം ശരിയായി കഴുകുക എന്നിവ ഉള്‍പ്പെടെയുള്ള ചില ഘടകങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.