play-sharp-fill
വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുഎസിലേക്ക് വിസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെ വിസ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് പരമ്പരയിലെ രണ്ടാം മത്സരമാണ്.
ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 68 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, അശ്വിൻ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ 44 പന്തിൽ 64 റൺസെടുത്ത് മികച്ച തുടക്കം നൽകി. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് 19 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.