
സ്വന്തം ലേഖിക
തിരുവനന്തപുരം: പിടിയുടെ ഓര്‍മ്മയില്‍ ഉമ തോമസ് ഇന്ന് ആദ്യ സഭാ സമ്മേളനത്തിൽ.
കഴിഞ്ഞ 15 ന് സത്യപ്രതിജ്ഞ ചെയ്തെങ്കിലും സമ്മേളനം ഇന്ന് തുടങ്ങുന്നതിനാല്‍ ഉമയുടെ ആദ്യ ദിവസം കൂടിയാണിന്ന്. പി ടി തോമസ് ഭരണപക്ഷത്തെ തൻ്റെ പ്രസംഗ ശൈലിയും മൂര്‍ച്ചയേറിയ വാക്കുകളും കൊണ്ട് തറപറ്റിച്ച അതേ സഭയിലേക്ക് ഉമ എത്തുന്നത് അത് പ്രതിപക്ഷ നിരയ്ക്കും അഭിമാന നേട്ടം പകര്‍ന്നാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം അത്രയേറെ ആത്മവിശ്വാസമാണ് യു ഡി എഫിന് നല്‍കിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയുടെ പാത പിന്തുടരുമെന്ന് നേരെത്തെ ഉമ വ്യക്തമാക്കിയിരുന്നു.
അതു സാധൂകരിക്കുന്നതാണ് ഉമ തോമസിന്റെ ആദ്യ ചോദ്യം. പി ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസില്‍ തന്നെയാണ് അദ്ദേഹത്തിൻ്റെ പിന്‍ഗാമിയായെത്തിയ ഉമ തോമസും ചോദ്യമുന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറന്‍സിക് ലാബ് ജോയിന്‍റ് ഡയറക്ടര്‍ 29/01/2020 ന് സര്‍ക്കാറിനെ അറിയിച്ചിരുന്നോ?
എങ്കില്‍ ഇതിന്മേല്‍ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ? എന്നീ ചോദ്യങ്ങളാണ് ഉമ ഉന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പിടി സ്വീകരിച്ച നിലപാടില്‍ നിന്നും അണുവിട പുറകോട്ടില്ലെന്നു തന്നെയാണ് ഉമയും ഇതിലൂടെ തെളിയിക്കുന്നത്. പുതിയ അംഗമായതിനാല്‍ ഉമയ്ക്ക് പിന്‍നിരയിലാകും സീറ്റ്.
നേരത്തെ പിടി തോമസ് ഉപയോഗിച്ചിരുന്ന എം എല്‍ എ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കിലെ 403 നമ്പര്‍ മുറി ഉമയ്ക്ക് അനുവദിക്കും. നിലവില്‍ ഇത് റോജി എം ജോണ്‍ എം എല്‍ എയ്ക്ക് അനുവദിച്ചതാണ്.
അതിനിടെ ഉമയുടെ വരവോടെ യു ഡി എഫിലെ വനിതാ എംഎല്‍എമാര്‍ രണ്ടായി. വടകര എംഎല്‍എ കെ കെ രമയായിരുന്നു യുഡിഎഫിലെ എക വനിത. കോണ്‍ഗ്രസിന് 15-ാം നിയമസഭയിലെ ആദ്യ വനിതാ പ്രാതിനിധ്യമാണ് ഉമ.