
സ്വന്തം ലേഖിക
മരിയുപോൾ: താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ റഷ്യന്‍ സേന വളഞ്ഞ യുക്രെെനിലെ തുറമുഖ നഗരമായ മരിയുപോളില്‍ നിന്ന് തദ്ദേശവാസികളെ ഒഴിപ്പിക്കുന്നത് പുനരാരംഭിച്ചു.
യുക്രെെന്‍ അഭയാര്‍ഥികളുടെ എണ്ണം 15 ലക്ഷം കടന്നു. ഒഡേസയില്‍ ഷെല്‍ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി സെലന്‍സ്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെലന്‍സ്കി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ റഷ്യന്‍ സന്ദര്‍ശനം യുക്രെെന് കൂടുതല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ച യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന് സെലന്‍സ്കി നന്ദി അറിയിച്ചു.
യുക്രെെന്‍ തലസ്ഥാനമായ കീവിനോട് കൂടുതല്‍ അടുത്ത് റഷ്യന്‍ സേന. വടക്കന്‍ നഗരമായ ചെര്‍ണീവില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
റഷ്യന്‍ വ്യോമ, മിസൈല്‍-ഷെല്‍ ആക്രമണങ്ങളില്‍ നിരവധി തദ്ദേശവാസികള്‍ കൊല്ലപ്പെട്ടു. യുക്രെെനിലെ ജനവാസമേഖലകളെ റഷ്യ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് സൈനിക ഇന്റലിജന്‍സ് റിപ്പോർട്ട് ചെയ്തു.
യുക്രെെനില്‍ നടക്കുന്നത് പ്രത്യേക സൈനിക ഓപറേഷനാണെന്ന റഷ്യയുടെ വാദം തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ.റഷ്യ-യുക്രെയ്ന്‍ മൂന്നാംവട്ട ചര്‍ച്ച തിങ്കളാഴ്ച
റഷ്യയില്‍ നടക്കും. പ്രതിപക്ഷം യുദ്ധവിരുദ്ധ റാലി ആസൂത്രണം ചെയ്തു.
നിരവധി പേരാണ് ഇതിനോടകം അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാന്‍ യുക്രെെനില്‍ ആളുകളുടെ നീണ്ടനിരയാണ്.



